അവധിക്കാലം ആഘോഷമാക്കാൻ സമ്മർ ഇൻ സർഗ്ഗക്ഷേത്ര

കുട്ടികളുടെ സമ്പൂർണവളർച്ചയ്ക്കും വ്യക്തിത്വവികസനത്തിനും ഉതകുന്ന ആസ്വാദ്യകരമായ പരിശീലനപരിപാടികളുമായി  സർഗ്ഗക്ഷേത്രയിലെ അവധിക്കാല ആഘോഷം സമ്മർ ഇൻ സർഗ്ഗക്ഷേത്ര ഏപ്രിൽ 24ന് ആരംഭിക്കും. എൽ.കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 3 വിഭാഗങ്ങളിലായി കളിവീട്, കളിമുറ്റം, കളിയരങ്ങ് എന്നീ പരിപാടികൾ നടക്കും. ഡാൻസ്, പാട്ട്, ചിത്രരചന തുടങ്ങിയ പരിശീലനങ്ങളിൽ അധിഷ്ഠിതമായ ഈ പരിപാടികൾ രാവിലെ 9:30 മുതൽ 12:30 വരെയാണ് നടത്തപ്പെടുന്നത്. പ്രഗത്ഭരായ പരിശീലകരുടെ മേൽനോട്ടത്തിൽ, ചിട്ടയായ പരിശീലനത്തോടെ നടത്തുന്ന ഈ പരിപാടി മെയ് 22ന് സമാപിക്കും.

5 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ പ്രോഗ്രാം സിവിൽ സർവീസ് കരിയറിനെക്കുറിച്ചും പ്രവേശനപരീക്ഷയെക്കുറിച്ചും അവബോധം സൃഷിടിക്കുന്നതോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനം, പ്രസംഗ പരിശീലനം, വായനാശീലം, ശാസ്ത്രാവബോധം എന്നിവയ്ക്കും ഊന്നൽ നൽകുന്നു.

സർഗ്ഗക്ഷേത്ര അക്കാഡമിയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഭാഷാപരിശീലനം വഴി 3  വ്യത്യസ്ത ബാച്ചുകളായി ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയവും ജർമൻ ഭാഷയുടെ അടിസ്ഥാനപാഠങ്ങളും ഒപ്പം മലയാളഭാഷയിൽ പ്രാവീണ്യമില്ലാത്ത കുട്ടികൾക്കായി അക്ഷരമാലയും എഴുത്തും വായനയും പഠിപ്പിക്കുന്നു.

ആർച്ചറി, ഷൂട്ടിംഗ്, റോളർ സ്‌കേറ്റിങ്, കരാട്ടേ, ഡാൻസ് (ക്ലാസിക്കൽ, വെസ്റ്റേൺ, സൂംബ), ചിത്രരചന തുടങ്ങി പതിനഞ്ചോളം വ്യത്യസ്ത പരിശീലനങ്ങളും ഈ അവധിക്കാലത്ത് സർഗ്ഗക്ഷേത്രയിൽ സംഘടിപ്പിക്കുന്നുണ്ട്. അർച്ചറിയിൽ അന്താരാഷ്‌ട്ര പരിശീലകൻ ശ്രീ. MR സന്തോഷും ഷൂട്ടിങ്ങിൽ ശ്രീ. VJ തോമസും പരിശീലനത്തിന് നേതൃത്വം നൽകും. കീബോർഡ്, ഗിറ്റാർ, വയലിൻ, ഡ്രംസ് എന്നിവയിൽ പ്രത്യേക അവധിക്കാല ബാച്ചുകൾ ഉണ്ടായിരിക്കും.

ഏപ്രിൽ 13 മുതൽ 17  വരെ മോഹിനിയാട്ടം, കുച്ചിപ്പുടി, മധുബാനി പെയിൻറിംഗ് എന്നിവയിൽ പഞ്ചദിന വർക്ക്‌ഷോപ്പ് നടക്കും. മോഹിനിയാട്ടത്തിൽ ഡോ. കലാമണ്ഡലം രചിത രവിയും കുച്ചിപ്പുടിയിൽ ശ്രീമതി ദീപ നാരായണൻ ശശീന്ദ്രനും പേപ്പർ മാഷെയിലും (കടലാസ് പൾപ്പ് കൊണ്ട് വിവിധ രൂപങ്ങളും നിർമിതികളും ഉണ്ടാക്കുന്ന രീതി) ബീഹാറിന്റെ തനത് ചിത്രരചനാരീതിയായ മധുബാനി പെയിന്റിംഗിലും ശ്രീമതി ഹേമാദേവിയും ക്ളാസുകൾ നയിക്കും.

രജിസ്‌ട്രേഷൻ: 9446835013