WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

ആർദ്രം ( State Level Painting Camp for Kerala Flood Relief)

ബഹുമാന്യ കാലാകാരന്മാരേ / കലാകാരികളേ / സുമസ്സുകളേ,

ഈ നൂറ്റാണ്ടിൽ കേരളത്തിന് പരിചിതമല്ലാത്ത പ്രളയ ദുരന്തമാണ് നാം നേരിടേണ്ടി വന്നത്. ഏതാണ്ട് 30,000 കോടി രൂപ വേണ്ടിവരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് കേരള ജനതയുടെ മുന്നിൽ ബാദ്ധ്യതയായി നിൽക്കുന്നത്.

കേരളം ഒരു മനസ്സോടെ ആ ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു. ദുരന്തത്തിന്റെ കെടുതിയിൽ ഒരു വലിയ വിഭാഗം കുടുംബങ്ങൾക്ക് വഴിമുട്ടി നിൽക്കുന്ന ദയനീയത നാം അറിയുന്നു. എല്ലാവരും കഴിവിനതീതമായി അവരെ സഹായിച്ചുകൊണ്ടിരിക്കുന്നു. കേരള സർക്കാർ വലിയ സാമ്പത്തിക ബാദ്ധ്യത മറികടക്കാൻ ഓരോ പദ്ധതികൾ ആവിഷ്ക്കരിച്ചു വരികയാണ്.

ഈ അവസരത്തിൽ ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര കഴിഞ്ഞ 2 മാസമായി ദൈനംദിന ജീവിതത്തിന് ആവശ്യമായ വസ്തുക്കൾ സംഭരിച്ച് നൂറുകണക്കിന് വോളണ്ടിയർമാരുടെ സഹായത്തോടെ പ്രളയബാധിത കുടുംബങ്ങൾക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.

ഇതിന്റെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന പണം സംഭരിക്കുന്നതിനു വേണ്ടി ഒരു കൂട്ടം ചിത്രകാരന്മാർ സർഗ്ഗക്ഷേത്രയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ മുന്നോട്ട് വന്നിരിക്കുന്നു

ഒക്ടോബർ 2 ഭാരതീയരായ നാം ഹൃദയത്തിൽ സൂക്ഷിക്കുന്ന ദിനമാണ്. മഹാത്മാഗാന്ധിയുടെ ജന്മദിനം. സേവന പ്രവർത്തനത്തിനായാണ് നാം ആ ദിവസം ചിലവഴിക്കുന്നത്. ഇത്തവണ ചെത്തിപ്പുഴയിൽ സർഗ്ഗക്ഷേത്രയിൽ വച്ച് കേരളത്തിന്റെ നാനാഭാഗത്തുളള പ്രശസ്തരും പ്രഗത്ഭരുമായ 75 ചിത്രകാരന്മാർ / ചിത്രകാരികൾ ഒരുമിച്ചുകൂടി ഒന്നര അടി സമചതുരത്തിലുള്ള ക്യാൻവാസിൽ അക്രിലിക് മാദ്ധ്യമത്തിൽ ചിത്രങ്ങൾ രചിച്ചു നമ്മോടൊപ്പം ഈ പവിത്ര ദിനം ആചരിക്കുന്നു..

ആർട്ടിസ്റ്റുകളുടെ മൂല്യം അനുസരിച്ച് 5000 രൂപ മുതൽ 30,000 വരെ വിലമതിക്കുന്ന ഈ ചിത്രങ്ങൾ ഒരു ചിത്രത്തിന് 1500 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുവാനാണ് തീരുമാനിച്ചിരിക്കന്നത്.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് കലാപ്രവർത്തകർ ഈ സൽക്കർമ്മത്തിൻ അണി ചേരുന്നത്. അതു കൊണ്ടാണ് മൂല്യവത്തായ ഈ ചിത്രം ₹1500 – 2000 ന് നമ്മുടെ കൈകളിൽ എത്തുന്നത്.

ചിത്രകലാ ക്യാമ്പിൽ രചനകൾ നടത്തുവാനും ചിത്രങ്ങൾ വാങ്ങി മഹത്തായ ഈ സംരംഭത്തിൽ ഭാഗഭാക്കാകുവാനും ഏവരേയും സാദരം ക്ഷണിക്കുന്നു.

Contact: Fr. Alex Praikalam CMI
Director – Sargakshetra
sargakshetra@gmail.com
+91 94964 64118

Leave a Reply